
സെപ്‌തംബർ എട്ടിനാണ് എലിസബത്ത് രാജ്ഞി ലോകത്തോട് വിടപറഞ്ഞത്. എന്നാൽ ഈ ദിനം കൃത്യമായി പ്രവചിക്കപ്പെട്ടിരുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ലോഗൻ സ്മിത്ത് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിലാണ് ജൂണിൽ പ്രവചനം നടക്കപ്പെട്ടത്. എലിസബത്ത് രാജ്ഞിയുടെ അവസാന ദിനം സെപ്‌തംബർ എട്ട് ആയിരിക്കുമെന്നുള്ള ലോഗന്റെ പ്രവചനം കിറുകൃത്യമാവുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ ട്വീറ്റ് വ്യാപകമായതോടെ ലോഗൻ തന്റെ അക്കൗണ്ട് പ്രൈവറ്റാക്കി മാറ്റി. ഇതിനെ തുടർന്ന് ഫോളോവേഴ്‌സിനല്ലാതെ മറ്റാർക്കും ലോഗന്റെ പോസ്‌റ്റുകളൊന്നും കാണാൻ കഴിയാതെയായി. എന്നാൽ ചിലർ ഇത് ഫോട്ടോഷോപ്പ് ആണെന്നും ഒരിക്കലും ഇത്തരത്തിലൊരു പ്രവചനം സാദ്ധ്യമാകില്ലെന്നുമാണ് പറയുന്നത്.
മറ്റൊരു ട്വിറ്റർ യൂസർ പറയുന്നത് കുറച്ചധികം അതിശയോക്തി നിറഞ്ഞതാണ്. ലോഗന്റെ മറ്റൊരു ട്വീറ്റ് താൻ കണ്ടതാണെന്നും, അതിൽ ചാൾസ് രാജാവിന്റെ മരണം 2026 മാർച്ച് 28 ആണെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ടെന്നാണ് യൂസറുടെ അവകാശ വാദം.