
ഡ്രസിംഗിലൂടെ മിക്കപ്പോഴും ഫാഷൻ ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കാൻ നടി തമന്ന ഭാട്ടിയയ്ക്ക് സാധിക്കാറുണ്ട്. അത്തരത്തിൽ നടിയുടെ നീല ബോഡികോൺ ഡ്രസാണ് ഇപ്പോൾ ഫാഷൻ ലോകത്ത് ചർച്ചയാകുന്നത്. ടർട്ടിൽ നെക്കും ഓപ്പൺ ബാക്കുമാണ് ഈ ഫുൾസ്ലീവ് ഡ്രസിന്റെ പ്രത്യേകത.
ഇരുന്നൂറ് മണിക്കൂറുകൊണ്ടാണ് ഈ വസ്ത്രത്തിന് എംബ്രോയിഡറീഡ് ഗ്രാഫിക്‌സ് ചെയ്തത്. "HUEMN" എന്ന ബ്രാൻഡിൽ നിന്നുള്ള ഈ വസ്ത്രത്തിന് 4,7000 രൂപയാണ് വില. കമ്മൽ മാത്രമാണ് അക്‌സസറീസായി ഉപയോഗിച്ചിരിക്കുന്നത്.