
മുൻപ് കാക്കത്തി കൈ നോക്കിയും തത്തയെ കൊണ്ട് ചീട്ടെടുപ്പിച്ചും ഭാവി പ്രവചിക്കുന്നത് കണ്ടിട്ടില്ലേ? ഭാവിയെന്താണെന്ന് അറിയാനുള്ള ജിജ്ഞാസയില്ലാത്തവരുണ്ടാകില്ല. ഭൂ തം, വർത്ത മാനം, ഭാവി എന്നിങ്ങനെ മൂന്നു കാലങ്ങളിലാണ് നമ്മൾ ജീവിക്കുന്നത്. ജീവിതത്തിൽ എവിടെയാണ് ഭാഗ്യം ഇരിക്കുന്നത് എന്നറിയാൻ പല വഴികളിലൂടെയും സഞ്ചരിക്കുന്നവരാണ് നമ്മളിലോരോരുത്തരും.
അത്തരത്തിൽ ഭാവി പ്രവചിക്കുന്ന ഒന്നാണ് ടാരറ്റ് കാർഡ്. ഒരുകൂട്ടം ചിത്രങ്ങളും ചിഹ്നങ്ങളുമടങ്ങിയ പരമ്പരാഗതമായ 78 കാർഡുകളാണവ. മേജർ അർക്കാന, മൈനർ അർക്കാന എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായാണ് കാർഡുകളെ തരം തിരിച്ചിരിക്കുന്നത്. ഭൂതകാലം, വർത്തമാനം, ഭാവി എന്നിവയെക്കുറിച്ചുള്ള പ്രവചനമാണിതിലുള്ളത്.
'ടാരറ്റ് കാർഡ് റീഡിംഗ് ' 18ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആരംഭിച്ചതായാണ് പറയപ്പെടുന്നത്. കേരളത്തിൽ അത്ര പ്രചാരമില്ലെങ്കിലും ഇന്ത്യയിലെ പല ഭാഗങ്ങളിലും പ്രചാരമുണ്ടിതിന്. ഇത് ഒരു വ്യക്തിയുടെ മാത്രമല്ല, ഓരോ കാലത്തെക്കുറിച്ച് അറിയാനും ഉപയോഗിക്കും.
ടാരറ്റ് കാർഡുകൾ നിഗൂഢവും വേഗത്തിൽ മനസിലാക്കാൻ കഴിയാത്തതുമാണ്. ഭാവി പ്രവചനത്തിൽ ഏറ്റവും ജനപ്രീതി നേടിയതുമാണിത്. കാർട്ടോമാൻസി എന്ന ഒരു കൂട്ടം ഡെക്ക് കാർഡുകൾ ഉപയോഗിച്ചാണ് നമ്മുടെ ഭാഗ്യത്തെ പ്രവചിക്കുന്നത്. ഒരു കാർട്ടോമാന്റിക് ടാരറ്റ് പാക്കിലെ പേരോ അക്കമോ ഉള്ള കാർഡുകളാണ് മേജർ അർക്കാന എന്ന് പറയുന്നത്. ചിഹ്നങ്ങളിൽ നിഗൂഢതകളെഴുതപ്പെട്ട അനുശാസനങ്ങളാണ് അർക്കാനയിലുള്ളത്. മേജർ അർക്കാന ഒരു ഗൗരവതരമായ നിഗൂഢ ശാസ്ത്രങ്ങളിൽപ്പെടുന്ന വിഷയമാണ്. ഇതുപയോഗിച്ചാണ് ടാരറ്റ് കാർഡുകളിലൂടെ പ്രവചനം നടത്തുന്നത്. പ്രത്യക്ഷത്തിലല്ലെങ്കിലും വിവിധ ജാതി മത വിഭാഗങ്ങളുടെ രഹസ്യ ചിഹ്നങ്ങളും ടാരറ്റിൽ ഉണ്ടെന്ന് പറയപ്പെടുന്നു.
ടാരറ്റ് കാർഡുകളിലൂടെ പ്രവചനങ്ങളറിയാം
ചോദിക്കേണ്ട ചോദ്യം നിങ്ങളുടെ മനസിൽ ആവർത്തിച്ച്, അതിൽ കൂടുതൽ കൃത്യത വരുത്തുക
'നിങ്ങളുടെ കാർഡ് തെരഞ്ഞെടുക്കുക' ഒന്നൊന്നായി മൂന്ന് വ്യത്യസ്തമായ കാർഡുകളെടുക്കണം
ചോദ്യം ചോദിക്കുമ്പോഴുള്ള നിങ്ങളുടെ മാനസിക അവസ്ഥയെയാണ് ആദ്യത്തെ കാർഡ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ആഗ്രഹങ്ങളെ പൂർത്തിയാക്കാൻ വേണ്ട പരിശ്രമങ്ങളെയാണ് രണ്ടാമത്തെ കാർഡ് സൂചിപ്പിക്കുന്നത്.മൂന്നാമത്തെയും അവസാനത്തെയുമായ കാർഡ് നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം നൽകും.