mm

ബോളിവുഡിലെ പ്രണയജോടികളായ അലി ഫസലും നടി റിച്ച ഛദ്ദയും വിവാഹിതരാവുന്നു. സെപ്തംബർ 30ന് വിവാഹ ചടങ്ങുകൾ ആരംഭിക്കും. ഒക്ടോബർ ആദ്യം മുംബയ്, ഡൽഹി എന്നിവിടങ്ങളിൽ വിവാഹ സത്ക്കാരം നടക്കും. ഏഴുവർഷത്തെ പ്രണയമാണ് വിവാഹത്തിൽ എത്തുന്നത്. ഫുക്രെ എന്ന സിനിമയുടെ സെറ്റിലാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഡെത്ത് ഓൺ ദ നൈൽ എന്ന ചിത്രമാണ് അലിയുടേതായി അവസാനം റിലീസ് ചെയ്തത്. ഫുക്രേ ആണ് റിച്ചയുടെ പുതിയ ചിത്രം.