
അമ്മാൻ: ജോർദ്ദാന്റെ തലസ്ഥാനമായ അമ്മാനിൽ നാല് നില കെട്ടിടം തകർന്ന് അഞ്ച് പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയായിരുന്നു അപകടം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ആറു പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.