info

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍വാടികളില്‍ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് പട്ടിക ജാതി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വിജയിച്ച കമ്പ്യുട്ടര്‍ പരിജ്ഞാനം നേടിയിട്ടുള്ളവര്‍ക്കാണ് അവസരം. 21നും 45നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, പ്രായം, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുള്‍പ്പെടെ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സെപ്തംബര്‍ 20 വൈകിട്ട് അഞ്ചിന് മുമ്പ് നല്‍കണമെന്ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2314238