
ജയ്പൂർ: രാജസ്ഥാനിലെ 'പാമ്പ് മനുഷ്യൻ" എന്നറിയപ്പെടുന്ന വിനോദ് തിവാരിക്ക് (45) മൂർഖന്റെ കടിയേറ്റ് ദാരുണാന്ത്യം. ചുരു ജില്ലയിലെ ഗോഗമേഡിയിൽ ശനിയാഴ്ചയായിരുന്നു സംഭവം. കടയ്ക്ക് പുറത്ത് വച്ച് പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തിവാരിയുടെ കൈക്ക് കടിയേറ്റത്. തുടർന്ന് നിമിഷങ്ങൾക്കകം വിനോദ് തിവാരി മരിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ അടുത്തുള്ള സി.സി ടിവി കാമറയിൽ നിന്ന് ലഭിച്ചു. കഴിഞ്ഞ 20 വർഷമായി പാമ്പ് പിടിത്തം നടത്തുന്നയാളാണ് വിനോദ് തിവാരി. പാമ്പുകളെ പിടികൂടി സുരക്ഷിതമായി വനത്തിലെത്തിച്ചിരുന്ന തിവാരിയെ പാമ്പ് മനുഷ്യൻ എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് വർഷവും ഇന്ത്യയിൽ പാമ്പ് കടിയേറ്ര് ഏകദേശം 81,000നും 138,000നും ഇടയിൽ മരണമാണുണ്ടാകുന്നത്.