seatbelt

ന്യൂഡൽഹി: പ്രമുഖ വ്യവസായി സൈറസ് മിസ്ത്രിയുടെ അപകട മരണത്തെ തുടർന്ന് ഡൽഹി പൊലീസ് സീറ്റ് ബെൽറ്റ് പരിശോധന ശക്തമാക്കി. നിയമ ലംഘകർക്ക് 1000 രൂപ പിഴയും ചുമത്തുന്നുണ്ട്. മുംബയിൽ നടന്ന മിസ്ത്രിയുടെ അപകട മരണത്തെ തുടർന്ന് സീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് പരിശോധന ശക്തമാക്കിയത്.