wage
മിനിമം വേതനത്തിൽ 67 ശതമാനം വർദ്ധന

ന്യൂഡൽഹി​: അവി​ദഗ്ദ്ധ തൊഴി​ലാളി​കൾക്കുള്ള മി​നി​മം വേതനം 67 ശതമാനം വർദ്ധി​പ്പി​ച്ച് സി​ക്കിം സർക്കാർ. ഇതോടെ മിനിമം വേതനം 300 രൂപയിൽ നിന്ന് 500 രൂപയായി ഉയരും. 2022 ജൂലായ് 11 മുതൽ ഇതിന് മുൻകാല പ്രാബല്യവുമുണ്ടാകും.

അർദ്ധ അവിദഗ്ദ്ധ തൊഴിലാളികൾക്കുള്ള മിനിമം വേതനം വേതനം 520 രൂപയായി ഉയരും. നിലവിൽ ഇത് 320 രൂപയായിരുന്നു. വിദഗ്ദ്ധ തൊഴിലാളികൾക്കുള്ള വേതനം 335 രൂപയിൽ നിന്ന് 535 രൂപയായും വർദ്ധിക്കും.