air

മസ്‌കറ്റ്: മസ്‌കറ്റിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ പുക കണ്ടതിനെത്തുടർന്ന് 151 യാത്രക്കാരെ ഒഴിപ്പിച്ചു. ഒഴിപ്പിക്കലിനിടെ 14 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഇന്നലെ രാവിലെ 11.20ന് ടേക്ക് ഓഫിന് തൊട്ടു മുമ്പാണ് ഐ.എക്സ് 442 വിമാനത്തിന്റെ എൻജിനിൽ തീപിടിച്ചത്. പുക ഉയരുന്നത് കണ്ട മറ്റൊരു വിമാനത്തിലെ പൈലറ്റാണ് വിവരം അറിയിച്ചത്. അപകടകാരണം വ്യക്തമല്ല.

സംഭവത്തെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ എമർജൻസി വാതിലിലൂടെ പുറത്തേക്കോടി. 141 യാത്രക്കാരും നാല് കൈക്കുഞ്ഞുങ്ങളും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കുഞ്ഞുങ്ങളുമായി വിമാനത്തിന് പുറത്തേക്ക് ഓടുന്ന യാത്രക്കാരുടെ ദൃശ്യങ്ങൾ പുറത്തുവന്നു. അതേ സമയം യാത്രക്കാരെ മുംബയിൽ നിന്നുള്ള മറ്റൊരു എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഇന്ത്യൻ ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ എവിേയഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.