kk

ചർമ്മ സംരക്ഷണത്തിനായി എല്ലാവരും തിരഞ്ഞെടുക്കുന്ന ഒന്നാണ് വൈറ്രമിൻ ഇ കാപ്സ്യൂളുകൾ. ചർമ്മത്തിലെ പാടുകളും കുരുക്കളും മാറ്റുന്നതിനായി ഇന്ന് ഒട്ടനവധി ആളുകൾ ഇത് ഉപയോഗിക്കുന്നത് പതിവാണ്. മുറിവുകളുണങ്ങാനും ചർമ്മത്തിന്റെ വരൾചയ്ക്കും പാടുകൾ കുറയ്ക്കാനും മറ്റു പലതിനും ഇത് ഏറെ പ്രയോജനകരമാണ്.

സ്ഥിരമായുള്ള വൈറ്റമിൻ ഇ യുടെ ഉപയോഗം ശരീരത്തിലെ മുറിപ്പാടുകളും സ്‌ട്രെച്ച് മാർക്കുകൾ കുറയ്ക്കുന്നതിനും വളരെ ഉപകാരപ്രദമാണ്. തുടർച്ചയായി ഉപയോഗിക്കുന്നവരിൽ ഇത് വലിയ രീതിയിൽ ഗുണം ചെയ്യും. ചർമ്മത്തിന്റെ പ്രതിരോധ ശേഷി ഉയർത്തുകയും ചർമ്മ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.

ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ചർമ്മം നന്നായി തെളിയുന്നതിനും ചർമ്മത്തിലെ ചുളിവുകൾ നീക്കം ചെയ്ത് ചർമ്മം യൗവ്വനമുള്ളതാക്കി നിലനിർത്തുന്നതിനും വൈറ്റമിൻ ഇ ഓയിൽ ഏറെ സഹായിക്കുന്നു. കൂടാതെ ഏതെങ്കിലും മൊയ്ചുറൈസിംഗ് ക്രീമിനൊപ്പം വൈറ്റമിൻ ഇ ഓയിൽ ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. വരണ്ട ചർമ്മം മൂലമുണ്ടാകുന്ന ചൊറിച്ചിൽ, പുകച്ചിൽ എന്നിവയെല്ലാം കുറയ്ക്കുവാൻ ഇത് സഹായിക്കുന്നു.