
ന്യൂഡൽഹി: വീട്ടിൽ ടൈലിട്ട കൂലി നൽകാത്തതിനെ തുടർന്ന് ഉടമയുടെ ഒരു കോടി രൂപയുടെ ബെൻസ് കാർ ജോലിക്കാരൻ കത്തിച്ചു. സംഭവത്തിൽ ടൈൽ പണിക്കാരനായ നോയിഡ സ്വദേശി രൺവീറിനെ പൊലീസ് അറസ്റ്റു ചെയ്തു. കാറുടമായുടെ വീട് ടൈലിട്ടതിന്റെ കൂലിയായി രണ്ട് ലക്ഷം രൂപ രൺവീറിന് ലഭിക്കാനുണ്ടായിരുന്നു. പലതവണ ചോദിച്ചിട്ടും ലഭിക്കാത്തതിനെ തുടർന്നാണ് ഇയാൾ കാർ കത്തിച്ചത്. ഹെൽമറ്റ് ധരിച്ചെത്തിയ രൺവീർ കാറിന് തീയിടുന്ന ദൃശ്യങ്ങൾ സി.സി ടി.വിയിൽ നിന്ന് ലഭിച്ചിരുന്നു.