elephant

ദിസ്‌പൂർ: പാട്ടത്തിനെടുത്ത ഒമ്പത് ആനകളെ തിരിച്ചു കൊടുക്കാത്ത തമിഴ്നാടിനെതിരെ അസാം സർക്കാർ ഗുവാഹത്തി ഹൈക്കോടതിയിൽ ഹർജി നൽകി. അസാമിൽ നിന്ന് തമിഴ്നാട് വാങ്ങിയ ജോയ്‌മാല എന്ന ആനയെ ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിൽ പീഡിപ്പിക്കുകയാണെന്നാരോപിച്ച് മൃഗ സംരക്ഷണത്തിനായി പോരാടുന്ന പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഒഫ് അനിമൽസ് ട്വിറ്ററിൽ വീഡിയോ പുറത്തുവിട്ടിരുന്നു.

ഇതിന് മറുപടിയായി ജോയ്മാല സുഖമായിരിക്കുന്നു എന്ന് കാണിച്ച് തമിഴ്നാട് സർക്കാരും വീഡിയോ ഇറക്കി. ഇതിന് പിന്നാലെ ആനയെ കാണാനെത്തിയ അസാം അധികൃതരെ തമിഴ്നാട് തടഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ആനകളെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് അസാം കോടതിയെ സമീപിച്ചത്.

അതേസമയം തമിഴ്നാട് പുറത്തുവിട്ട വീഡിയോ പരിസ്ഥതി മന്ത്രാലയം പങ്കുവച്ചതും അസാമിനെ ചൊടിപ്പിച്ചു. അതേസമയം ജോയ്മാലയെ മറ്റൊരു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മാധുരി ദിക്ഷിത്ത് ഉൾപ്പെടെ നിരവധി പ്രമുഖർ രംഗത്തെത്തി.