kk

പാലക്കാട്∙ അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽകുമാറിന് മികച്ച കാഴ്‌ച ശക്തിയെന്ന് പരിശോധനാഫലം. കോടതിയുടെ നിർദ്ദേശ പ്രകാരം നടത്തിയ കാഴ്‌ച പരിശോധനയിലാണ് കണ്ടെത്തൽ. അതേസമയം കൂറുമാറ്റത്തെ തുടർന്ന് സുനിൽകുമാറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സൈലന്റ് ഡിവിഷന് കീഴിലെ താത്‌കാലിക വാച്ചറായിരുന്നു സുനിൽകുമാർ.

താനും മധുവും ഉൾപ്പെട്ട ദൃശ്യങ്ങൾ കാണാനാകുന്നില്ലെന്ന് കോടതിയിൽ പറഞ്ഞ സാക്ഷി സുനിൽകുമാറിന്റെ കാഴ്‌ച ശക്തി പരിശോധിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. കോടതിയിൽ കാണിച്ച ദൃശ്യങ്ങളിൽ മധുവിനൊപ്പം ആൾക്കൂട്ടത്തിൽ സുനിൽകുമാറും നിൽക്കുന്നത് കാണാമായിരുന്നു. എന്നാൽ ദൃശ്യങ്ങൾ തനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെന്നായിരുന്നു സുനിൽകുമാർ പറഞ്ഞത്. തുടർന്നായിരുന്നു കാഴ്ച പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചത്.