jj

സംഗീത സംവിധായകൻ ഗോപ ി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള മാദ്ധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത ഒന്നാണ്. അമൃതയ്ക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദർ പങ്കുവച്ചതോടെയാണ് ഇരുവരുടെയും പ്രണയം പുറത്തറിഞ്ഞത്. ഇവരുടെ ബന്ധത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേർ സമൂഹ മാദ്ധ്യമങ്ങളിൽ എത്തിയിരുന്നു. ഗോപീസുന്ദറും അമൃതയും പങ്കു വയ്ക്കുന്ന ചിത്രങ്ങൾക്കു താഴെയും വിമർശന കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്,​ പലപ്പോഴും ഗോപി സുന്ദർ തന്നെ വിമർശകർക്ക് മറുപടി നൽകാറുണ്ട്.

ഇപ്പോഴിതാ ഇവ‌ർ പങ്കുവച്ച ഏറ്റവും പുതിയ ചിത്രത്തിന് നേരെയും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഗോപി സുന്ദറിന്റെ ചുണ്ടിൽ ചുംബിക്കുന്ന ചിത്രമാണ് അമൃത സുരേഷ് പങ്കുവച്ചത്. ചിത്രത്തെ അനുകൂലിച്ചും നിരവധി പേർ എത്തിയെങ്കിലും വളർന്നുവരുന്ന സ്വന്തം മകളെ കുറിച്ചെങ്കിലും അമൃത ചിന്തിക്കണമന്ന് ചില ചോദിക്കുന്നു. അമൃതയെ പാവങ്ങളുടെ ദീപിക പാദുക്കോൺ എന്നും ഇത്തരം കാര്യങ്ങളൊക്കെ പരസ്യമായി പങ്കുവയ്ക്കുന്നതെന്തിനെന്നും ചിത്രത്തിന് താഴെ കമന്റുകളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപെടുത്താതെ ഗോപി സുന്ദർ അഭയ ഹിരൺമയിയുമായി ലിവിംഗ് ടുഗെതർ റിലേഷനിലായിരുന്നു ഇതിന് ശേഷമാണ് അമൃതയുമായുള്ള പ്രണയ ബന്ധം. നടൻ ബാലയാണ് അമൃതയുടെ മുൻ ഭർത്താവ്. ഈ ബന്ധത്തിൽ പാപ്പു എന്ന് വിളിക്കുന്ന അവന്തിക എന്നൊരു മകളുമുണ്ട്.