oxygen

തിരുവനന്തപുരം: കൊവിഡ് കാലത്തെ ശക്തമായ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് 1953.34 മെട്രിക് ടൺ ഓക്സിജന്റെ അധിക സംഭരണ ശേഷിയുണ്ടാക്കിയെന്ന് മന്ത്രി വീണാ ജോർജ്. സർക്കാർ മേഖലയിലെ 60 ഓക്സിജൻ ജനറേറ്ററുകൾ പ്രവർത്തനസജ്ജമാക്കിയെന്നും കേരളം ശാസ്ത്രീയമായി ഓക്സിജൻ ലഭ്യത ഉറപ്പാക്കിയതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തെന്നും മന്ത്രി പറഞ്ഞു. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ 43,529ഓളം ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നാം തരംഗത്തിൽ ജനുവരി 25ന് 55,475 ഓളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതാണ് ഉയർന്ന വേഗത്തിൽ കേസുകളെ കുറച്ചുകൊണ്ടുവരാനായത്.