
ഉദരസംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. ശരിയായ സമയത്ത് ഭക്ഷണം കഴിക്കാത്തതും ദഹന പ്രശ്നങ്ങളും അസിഡിറ്റി പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. തുടക്കത്തിൽ തന്നെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞാൽ ഏറെ നല്ലതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുമ്പോൾ മരുന്നുകൾ കഴിക്കുന്നതിന് പകരം വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരെളുപ്പവഴിയുണ്ട്. ഉദരസംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറ്റാൻ സഹായിക്കുന്ന ഒന്നാണ് ജീരകം വറുത്ത വെള്ളം.
ജീരകത്തിൽ നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ധാരാളം ആന്റിഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും തടി കുറയാനും ജീരകം വറുത്ത വെള്ളം കുടിക്കുന്നതിലൂടെ സാധിക്കുന്നു.

ജീരകം വറുത്ത വെള്ളം ഉണ്ടാക്കുന്ന വിധം
ജീരകം ചെറുതീയിൽ വറുത്ത്, അതിലേക്ക് അൽപം പഞ്ചസാര ചേർക്കുക. പഞ്ചസാര ഉരുകി വരുമ്പോൾ ആവശ്യത്തിന് വെള്ളം ചേർത്ത് ഇളക്കുക. ഇത് നന്നായി തിളപ്പിക്കണം, പഞ്ചസാര വെള്ളത്തിലലിഞ്ഞ് ബ്രൗൺ നിറമാകും. ഇത് ചെറുചൂടോടെ കുടിക്കാം. ഉദരസംബന്ധമായ ഒട്ടുമിക്ക രോഗങ്ങളും പരിഹരിക്കാൻ ഇത് സഹായിക്കുന്നു.