
സമൂഹമാദ്ധ്യമത്തിൽ വൈറൽ കപ്പിൾസ് ആണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. മ്യൂസിക് ഷോയുടെ ഭാഗമായി ഇരുവരും ഇപ്പോൾ ഖത്തറിലാണ്. അവിടെ നിന്നുള്ള മനോഹരമായ പ്രണയചിത്രം ഗോപി സുന്ദറും അമൃത സുരേഷും പങ്കുവച്ചിരിക്കുകയാണ്. ഇരുവരും പ്രണയാർദ്രമായി ലിപ് ലോക്ക് ചെയ്യുന്നതാണ് ചിത്രം. ചിത്രം കണ്ട അമൃതയുടെ സഹോദരി അഭിരാമി തൊന്തരാരവാ.. എന്നാണ് കമന്റ് ചെയ്തത്. നിരവധി ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്. പ്രണയം വെളിപ്പെടുത്തിയ ശേഷം നിരവധി ചിത്രങ്ങളും വീഡിയോകളും ഗോപി സുന്ദറും അമൃതയും സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്.