എെഡി കൊച്ചിയിൽ പുരോഗമിക്കുന്നു

mm

ധ്യാൻ ശ്രീനിവാസൻ, ദിവ്യ പിള്ള എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ശിവവിലാസം സംവിധാനം ചെയ്യുന്ന എെഡി കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്നു. റിലീസിന് ഒരുങ്ങുന്ന ജയിലർ എന്ന ചിത്രത്തിനു ശേഷം ധ്യാനും ദിവ്യ പിള്ളയും നായകനും നായികയുമായി എത്തുന്നു എന്ന പ്രത്യേകതയുണ്ട്. ദി ഫേക്ക് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ കലാഭവൻ ഷാജോൺ, ജോണി ആന്റണി, ഷാലു റഹിം, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, ഷഫീഖ്, ഹരീഷ് കുമാർ, സ്മിജു സിജോ, സിമു ചങ്ങനാശേരി, മനോഹരി ജോയ്, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഫൈസൽ അലിയാണ് ഛായാഗ്രഹണം.കെ.ജെ വിനയനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ഗാനങ്ങൾ അജിഷ് ദാസൻ. സംഗീതം : നിഹാൽ സാദിഖ്, പ്രൊജക്ട് ഡിസൈനർ: നിധിൻ പ്രേമൻ, ലൈൻ പ്രൊഡ്യൂസർ: ഫായിസ് യൂസഫ്,പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് ധ്യാൻ മിത്രക്കരി, ആർട്ട്‌: വേലു വാഴയൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : മുഹമ്മദ്‌ സുഹൈൽ.എസാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ്‌ കുട്ടി ആണ് നിർമ്മാണം.പി.ആർ.ഒ: പി ശിവപ്രസാദ്,