mm

അഞ്ച് ഭാഷകളിലായി എത്തുന്ന ജയസൂര്യ - നാദിർഷ ചിത്രം ഈശോ ഒക്ടോബർ അഞ്ചിന് സോണി ലിവിൽ സ്ട്രീം ചെയ്യും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ എത്തുന്ന ചിത്രം ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്. ജാഫർ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റ് താരങ്ങൾ. സുനീഷ് വാരനാടാണ് തിരക്കഥ . അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായൺ നിർമ്മിക്കുന്ന ചിത്രത്തിന് റോബി വർഗീസ് രാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. നാദിർഷ തന്നെയാണ് സംഗീത സംവിധാനം.