kabul

കാബൂൾ: ജെയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസ്‌ഹർ അഫ്ഗാനിസ്ഥാനിലില്ലെന്നും പാകിസ്ഥാനിൽ തന്നെയുണ്ടാകുമെന്നും താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു. അഫ്ഗാനിൽ ഒളിവിലുള്ള അസ്‌ഹറിനെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാക് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം താലിബാൻ ഭരണകൂടത്തിന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോൾ പുറത്തുവന്നത്.

തെളിവുകളും രേഖകളുമില്ലാത്ത ഇത്തരം ആരോപണങ്ങൾ അഫ്ഗാനും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തെ ബാധിച്ചേക്കുമെന്ന് താലിബാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഉപരോധം ഒഴിവാക്കാൻ ഭീകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ മുന്നറിയിപ്പ് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് അസ്‌ഹറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാകിസ്ഥാൻ താലിബാന് കത്തയച്ചത്.