
ബിജു മേനോൻ, ഗുരു സോമസുന്ദരം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന 4-ാം മുറ എന്ന ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. 
ദിവ്യ പിള്ള, അലൻസിയർ,പ്രശാന്ത് അലക്സാണ്ടർ, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം ജേക്കബ്, സിജോയ് വർഗീസ്, ഋഷി സുരേഷ്, ശിവരാജ്, വൈശാഖ്, എന്നിവരാണ് മറ്റ് താരങ്ങൾ.
സൂരജ്.വി.ദേവിന്റേതാണ് തിരക്കഥ, ശ്രീജിത്ത് ഉണ്ണിക്കൃഷ്ണന്റെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം നൽകുന്നു.
പശ്ചാത്തല സംഗീതം - ഗോപി സുന്ദർ.ലോകനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
യു. എഫ്.ഐ മോഷൻ പിക്ചേഴ്സ്, ലഷ്മി നാഥ് ക്രിയേഷൻസ് ,ൊസെലിബ്രാന്റ് എന്നീ ബാനറുകളിൽ കിഷോർ വാര്യത്ത്, സുധീഷ് പിള്ള, ഷാബു അന്തിക്കാട് എന്നിവർ ചേർന്നാണ് നിർമ്മാണം.പി.ആർ. ഒ വാഴൂർ ജോസ്.