
മെൽബൺ: ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്ടൻ റേച്ചൽ ഹെയ്ൻസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമക്കൽ പ്രഖ്യാപിച്ചു. അടുത്ത വനിതാ ബിഗ് ബാഷ് ലീഗ് തന്റെ അവസാന ആഭ്യന്തര സീസണായിരിക്കുമെന്ന് 35-കാരിയായ താരം അറിയിച്ചു.
ഒരു ദശകത്തിലേറെ നീണ്ട കരിയറിൽ ഓസീസിനായി 84 ട്വന്റി മത്സരങ്ങളും 77 ഏകദിനങ്ങളും ആറ് ടെസ്റ്റ് മത്സരങ്ങളും ഹെയ്ൻസ് കളിച്ചിട്ടുണ്ട്. എല്ലാ ഫോർമാറ്റിലുമായി നാലായിരത്തോളം റൺസ് നേടി . 2009-ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിൽ 98 റൺസ് നേടിയിരുന്നു. കരിയറിൽ രണ്ട് ഏകദിന സെഞ്ച്വറികളും 19 അർദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. 2017 ഐസിസി വനിതാ ലോകകപ്പിനിടെ സ്ഥിരം ക്യാപ്ടൻ മെഗ് ലാനിംഗിന് തോളിന് പരിക്കേറ്റപ്പോൾ ഓസീസ് ടീമിനെ നയിച്ചത് ഹെയ്ൻസായിരുന്നു. 2018, 2020 വർഷങ്ങളിൽ ട്വന്റി 20 ലോകകപ്പ് നേടിയ ടീമിലും ഈ വർഷം വനിതാ ഏകദിന ലോകകപ്പും കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡലും നേടിയ ടീമിലും അംഗമായിരുന്നു.