
എപ്പോഴും വാർത്തകളിൽ നിറയുന്ന താരമാണ് രാഖി സാവന്ത്. അടുത്തിടെ രാഖി വിവാഹമോചിതയായി. 
റിതേഷ് സിംഗമായുള്ള വിവാഹ ബന്ധമാണ് താരം അവസാനിപ്പിച്ചത്.മൈസൂർ സ്വദേശിയായ ആദിൽ ഖാൻ ആണ് രാഖിയുടെ പുതിയ കാമുകൻ.താൻ പ്രണയരംഗങ്ങളിൽ അഭിനയിക്കുന്നത് കാമുകന് ഇഷ്ടമല്ലെന്നും ഒരു മ്യൂസിക് വീഡിയോയിൽ അഭിനയിക്കുമ്പോൾ വില്ലൻ തന്നെ പ്രണയിക്കുന്ന രംഗമുണ്ടായിരുന്നെന്നും രാഖി പറഞ്ഞു. അത് ചിത്രീകരിക്കുമ്പോൾ അവൻ വില്ലനെ അടിക്കാൻ പോയിയെന്നും രാഖി പറഞ്ഞു.43 വയസുകാരിയായ രാഖിയേക്കാൾ ആറുവയസ് കുറവാണ് ആദിലിന്. എന്റെ പ്രണയം, എന്റെ ജീവിതം എന്ന കുറിപ്പോടെയുള്ള വീഡിയോ പങ്കുവച്ചാണ് രാഖി ആദിലിനെ കുറച്ചുനാളുകൾക്ക് മുൻപ് പരിചയപ്പെടുത്തിയത്.