dish-tv

തിരുവനന്തപുരം: പ്രമുഖ ഡി.ടി.എച്ച് ബ്രാൻഡായ ഡിഷ് ടിവിയുടെ ഡി2എച്ച് കേരളത്തിൽ ഓണാഘോഷത്തോട് അനുബന്ധിച്ച് രണ്ട് പുത്തൻ പദ്ധതികൾ അവതരിപ്പിച്ചു. ഓണാശംസകൾ എച്ച്.ഡി എന്ന പദ്ധതിപ്രകാരം നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കൾക്ക് പുതിയ ഓഫറുകൾ ലഭിക്കും.

പുതിയ ഉപഭോക്താക്കൾക്കായി കേരള സ്‌പെഷ്യൽ എച്ച്.ഡി കോംബോ, കേരള സ്‌പെഷ്യൽ എസ്.ഡി കോംബോ, വാല്യൂ ലൈറ്റ് മലയാളം പായ്ക്കുകളുണ്ട്. ഇതിൽ എച്ച്.ഡി (സെറ്റ്-ടോപ്പ്-ബോക്‌സ്) ലഭിക്കും. 1199 രൂപയ്ക്ക് (നികുതിയടക്കം) ഇൻഡോർ യൂണിറ്റിൽ എൻട്രി-ലെവൽ എച്ച്.ഡി ഓഫറിനൊപ്പം ഒരു മാസത്തെ വാല്യൂ ലൈറ്റ് മലയാളം പായ്ക്ക് ലഭിക്കും.

പുതിയ ഉപഭോക്താക്കൾക്ക് 1,899 രൂപയ്ക്ക് ആറുമാസത്തേക്ക് കേരള എച്ച്.ഡി കോംബോ പായ്ക്ക് വാങ്ങാം. ഇതിൽ ജി.ഇ.സി., ഇൻഫോടെയ്‌ൻമെന്റ്, സ്പോർട്‌സ്, കുട്ടികൾ വിഭാഗങ്ങളിലായി മലയാളം, തമിഴ്, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി ചാനലുകളുണ്ട്. സമാന ഓഫറുള്ള കേരള സ്‌പെഷ്യൽ എസ്.ഡി കോംബോ പായ്ക്കിന്റെ നിരക്ക് 1,699 രൂപ.

വാല്യൂ ലൈറ്റ് മലയാളം പായ്ക്കിൽ നികുതികളടക്കം 229 രൂപയ്ക്ക് ഒരു മാസത്തേക്ക് 30 പേ ചാനലുകളും 8 എച്ച്.ഡി ചാനലുകളും ലഭിക്കും. മനോരമ, സൂര്യ, സ്റ്റാർ സ്‌പോർട്‌സ് എച്ച്.ഡി വൺ, എച്ച്.ഡി 2, സീ., ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ് എന്നിവയുമുണ്ട്.