കൊച്ചി : കേരള ഹൈവേ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് (കെ.എച്ച്.ആർ.ഐ)​,​ പാലക്കാട് ഐ.ഐ.ടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാഷണൽ കോൺഫറൻസ് ഓൺ റെസിലിയന്റ് ഇൻഫ്രാസ്‌ട്രക്‌ചർ (എൻ.സി.ആർ.ഐ) ദേശീയ സമ്മേളനത്തിന്റെ രണ്ടാംപതിപ്പ് ഇന്നും നാളെയും തിരുവനന്തപുരം ഹോട്ടൽ മാസ്കോട്ടിൽ നടക്കും. 'കാലാവസ്ഥയെ പ്രതിരോധിക്കുന്ന നിർമ്മാണരീതികൾ" എന്നതാണ് മുഖ്യവിഷയം. ഇന്ത്യയിലെ പ്രമുഖരായ സിവിൽ എൻജിനിയർമാരുടെ മുഖ്യ പ്രഭാഷണങ്ങൾ സമ്മേളനത്തിലുണ്ടാകും.

ഇന്ന് ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും. രണ്ടാംദിനമായ നാളെ പ്രമുഖ വിഷയവിദഗ്ദ്ധരുടെ പ്ളീനറിയും വിഷയാധിഷ്‌ഠിത മുഖ്യ പ്രഭാഷണങ്ങളും നടക്കും. കെ.എച്ച്.ആർ.ഐയുടെ സുവർണ ജൂബിലി വർഷമാണിത്. എൻ.സി.ആർ.ഐ-2022 ഉദ്ഘാടനദിനത്തിൽ സുവർണ ജൂബിലി ആഘോഷങ്ങളും നടക്കും.