
ഹൃദ്രോഗം, ക്യാൻസർ, വൃക്കരോഗങ്ങൾ എന്നിവയാണ് നിലവിൽ നമ്മുടെ നാട്ടിൽ വളരെയധികമായി കണ്ടുവരുന്ന ഗുരുതര രോഗങ്ങൾ. ഇതിൽ ക്യാൻസർ രോഗം ആഗോളതലത്തിൽ പ്രതിദിനം വർദ്ധിച്ചു വരുന്ന അവസ്ഥയുണ്ട്. രോഗത്തിന്റെ ചികിത്സയെ തുടർന്നുളള അനന്തര ഫലങ്ങളും പലരിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പല സാഹചര്യങ്ങളിലും രോഗത്തെക്കുറിച്ച് അറിയാതെ പോകുന്നതും മറ്റൊരു പ്രശ്‌നമാണ്.
രോഗത്തിന്റെ ചെറിയ ലക്ഷണങ്ങൾ കാര്യമാക്കാതിരിക്കുമ്പോൾ യാഥാർത്ഥത്തിൽ നമ്മൾ രോഗം വളരുവാനുള്ള വഴി തെളിക്കുകയാണ്. ലക്ഷണങ്ങളിൽ പലതും ശരീരം നൽകുന്നുണ്ടെങ്കിലും പലപ്പോഴും അത് കാര്യമായി എടുക്കാറില്ല. ഇത് രോഗത്തെ കൃത്യസമയത്ത് പ്രതിരോധിക്കുന്നതിനെ ബാധിക്കാനിടയുണ്ട്.
ലിംഫോമ എന്ന രോഗം അത്തരത്തിൽ ഒന്നാണ് ശരീരത്തിൽ അണുക്കളെ ചെറുക്കുന്ന ശൃംഖലയുടെ ഭാഗമായ ലിംഫറ്റിക് സിസ്റ്റത്തിന്റെ ക്യാൻസറാണ് ലിംഫോമ. ലിംഫോമയുടെ കാരണങ്ങൾ കൃത്യമായി കണ്ടുപിടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ അപകടസാദ്ധ്യതകളെ തിരിച്ചറിഞ്ഞിട്ടുണ്ട് . ഏകദേശം 60 വയസിനു മുക ളിലുള്ളവരാണ് ലിംഫോമ രോഗികളിൽ കൂടുതലെങ്കിലും കുട്ടികളിലും ഇത് സമാനമായി പ്രകടമാകുന്നുണ്ട്.
ലിംഫ് ഗ്രന്ധികൾ , പ്ലീഹ, തൈമസ് ഗ്രന്ധി, അസ്ഥിമജ്ജ എന്നിവ ലിംഫറ്റിക് സിസ്റ്രത്തിൽ ഉൾപ്പെടുന്നതാണ്. ലിംഫോമ ശരീരത്തിലുടനീളമുള്ള മറ്റ് അവയവങ്ങളെയും മറ്റെല്ലാ ഭാഗങ്ങളേയും ബാധിക്കും. ലോഡ്ജ്കിൻസ് ലിംഫോമ, നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ പ്രധാന ഉപവിഭാഗങ്ങളിൽ പെടുന്നതാണ്.
ലക്ഷണങ്ങൾ
ലിംഫോമയിലെ പൊതു ലക്ഷണങ്ങൾ ലിംഫ് നോഡിലെ വീക്കം, അപ്രതീക്ഷിത ഭാരം കുറയ്ക്കൽ, ക്ഷീണം, രാത്രികാല ശ്വാസ തടസങ്ങൾ, പനി, ചൊറിച്ചിൽ ഇതെല്ലാം ലിംഫോമയുടെ ലക്ഷണങ്ങളാണ്.
ചികിത്സ
ലിംഫോമ ചികിത്സയ്ക്ക് നാല് രീതികളുണ്ട്.
കീമോതെറാപ്പി
റേഡിയേഷൻ തെറാപ്പി
ബയോളജിക് തെറാപ്പി
സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് / അസ്ഥി മജ്ജ ട്രാൻസ്പാലാന്റ്
പ്രതിരോധം
പുകവലി ഒഴിവാക്കുന്നതിലൂടെ രോഗത്തിന്റെ അപകടസാധ്യതകൾ കുറയ്ക്കാൻ സഹായകമാകും