
ഒരു ഐഫോൺ സ്വന്തമാക്കണം എന്ന ആഗ്രഹമില്ലാത്തവർ ചുരുക്കമാണ്. പലപ്പോഴും വില തന്നെയാണ് ഈ ആഗ്രഹത്തിന് ഒരു വിലങ്ങുതടിയായി മാറുന്നത്. ഇതിനെ മറികടക്കാനായി താരതമ്യേന വില കുറവുള്ള രാജ്യങ്ങളിൽ നിന്ന് ഐഫോൺ വാങ്ങി നാട്ടിലെത്തിക്കാനും, പുതിയ സീരിസിലെ ഫോണുകൾ ഇറങ്ങുമ്പോൾ പഴയ മോഡൽ ഫോണുകൾക്ക് വില കുറയാനായി കാത്തിരിക്കുന്നവരുമൊക്കെയുണ്ട്. എന്നാൽ ഇതിനൊന്നും ശ്രമിക്കാതെ തന്നെ കുറഞ്ഞ വിലയിൽ ഐഫോൺ കൈക്കലാക്കാനുള്ള സുവർണാവസരമാണ് ഫ്ളിപ്പ്കാർട്ട് ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്.
സെപ്തംബർ 22ന് ആരംഭിക്കുന്ന ബിഗ് ബില്ല്യൺ ഡെയ്സ് സെയിലിനോടനുബന്ധിച്ചുള്ള ഐഫോണുകളുടെ പുതുക്കിയ വില ഫ്ളിപ്പ്കാർട്ട് വെളിപ്പെടുത്തിയിരുന്നു. ഐഫോൺ 11, ഐഫോൺ 12 മിനി, ഐഫോൺ 13 സീരീസിൽ പെടുന്ന ഫോണുകൾക്കാണ് ബിഗ് ബില്ല്യൺ ഡെയ്സിൽ വിലയിൽ വ്യത്യാസമുണ്ടാവുക.
♦ഐഫോൺ 11
43,990 രൂപ നിലവിൽ വിലയുള്ല ഐഫോൺ 11 മോഡൽ ഫോണുകൾ 29,990 രൂപയ്ക്കാണ് ബിഗ് ബില്ല്യൺ ഡെയ്സിൽ ലഭ്യമാകുക.
♦ഐഫോൺ 12 മിനി
55,359 രൂപ വിലയുള്ള ഐഫോൺ 12 മിനി 39,990 രൂപയ്ക്കാണ് ബിഗ് ബില്ല്യൺ ഡെയ്സിൽ ലഭ്യമാകുക.
♦ഐഫോൺ 13
69,900 രൂപ വില വരുന്ന ഐഫോൺ 13 മോഡൽ ഫോണുകൾ 49,990 രൂപ മുതലാണ് ബിഗ് ബില്ല്യൺ ഡെയ്സിൽ ഫ്ളിപ്പ്ക്കാർട്ട് വഴി ലഭ്യമാകുക. 1,19,900 രൂപ വിലയുള്ള ഐഫോൺ 13 പ്രോ വേരിയന്റ് 89,990 രൂപയ്ക്കും 1,26,000 രൂപ വിലയുള്ള ഐഫോൺ 13 പ്രോ മാക്സ് വേരിയന്റ് 99,990 രൂപയ്ക്കും സ്വന്തമാക്കാം.
79,900 രൂപയ്ക്ക് ആപ്പിൾ പ്രീ ഓർഡർ നടത്തിയ ഐഫോൺ 14 നെ അപേക്ഷിച്ച് വലിയ വില വ്യത്യാസത്തിൽ തന്നെ ഐഫോൺ 13 പ്രോ, പ്രോ മാക്സ് വേരിയന്റുകൾ സ്വന്തമാക്കാനുള്ള അവസരമായാണ് ഐഫോൺ പ്രേമികൾ ബിഗ് ബില്ല്യൺ ഡെയ്സിനായി കാത്തിരിക്കുന്നത്. ഐഫോൺ 13 സീരീസിലെ അതേ ചിപ് സെറ്റ് തന്നെയാണ് ആപ്പിൾ, ഐഫോൺ 14ലും ഉപയോഗിച്ചിരിക്കുന്നത്