kollam

കൊല്ലം: ഭാരത് ജോഡോ യാത്രയുടെ പിരിവിന്റെ പേരിൽ കൊല്ലത്ത് കോൺഗ്രസ് പ്രവ‌ർത്തകർ വ്യാപാരസ്ഥാപനം ആക്രമിച്ചു. കൊല്ലം കുന്നിക്കോട് അനസിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയാണ് അക്രമിക്കപ്പെട്ടത്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പിരിവിന് ആവശ്യപ്പെട്ട തുക നൽകാത്തതാണ് പ്രാദേശിക നേതാക്കളെ ചൊടിപ്പിച്ചത്.

രണ്ടായിരം രൂപ രസീത് തുക എഴുതിയെങ്കിലും 500 രൂപ മാത്രമേ നൽകാൻ കഴിയൂ എന്ന് കടയുടമ പറഞ്ഞതോടെയാണ് കടയ്ക്കുള്ളിൽ നിന്ന് സാധനങ്ങൾ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ് നാശനഷ്ടമുണ്ടാക്കിയത്.തിരുവനന്തപുരത്തെ പര്യടനം പൂർത്തിയാക്കി ഇന്നലെയാണ് ഭാരത് ജോഡോ കൊല്ലം ജില്ലയിൽ പ്രവേശിച്ചത്.