 
 
	- ആധുനിക പുരുഷ ടെന്നിസിലെ ഇതിഹാസതാരമായ റോജർ ഫെഡറർ അടുത്തയാഴ്ച ലണ്ടനിൽ നടക്കുന്ന ലേവർ കപ്പോടെ കളിക്കളത്തോട് വിടപറയും
- പരിക്കുമൂലം ഒരു വർഷത്തോളമായി കോർട്ടിൽ നിന്ന് വിട്ടുനിൽക്കുന്ന 41കാരനായ ഫെഡറർ തിരിച്ചുവരവിന് ശ്രമിച്ചിരുന്നെങ്കിലും പരിക്ക് അനുവദിക്കാത്തതിനാലാണ് വിരമിക്കാൻ തീരുമാനിച്ചത്
- 20 ഗ്രാൻസ്ളാം കിരീടങ്ങൾ നേടിയിട്ടുള്ള സ്വിറ്റ്സർലാൻഡ് താരം കഴിഞ്ഞ വർഷത്തെ വിംബിൾഡണിലാണ് അവസാനമായി മത്സരിച്ചത്.
- എട്ട് വിംബിൾഡൺ കിരീടങ്ങളും ആറ് ആസ്ട്രേലിയൻ ഓപ്പൺ കിരീടങ്ങളും അഞ്ച് യു.എസ് ഓപ്പൺ കിരീടങ്ങളും ഒരു ഫ്രഞ്ച് ഓപ്പണും ഫെഡററർ സ്വന്തമാക്കിയിട്ടുണ്ട്.
- 310 ആഴ്ചകൾ ലോക ഒന്നാം റാങ്ക് താരമായിരുന്നു. ഇതിൽ 237 ആഴ്ചകൾ തുടർച്ചയായി ആ സിംഹാസനത്തിലിരുന്നു.