ukraine

കീവ്: യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ബുധനാഴ്ച, കീവിൽ വച്ച് മറ്റൊരു കാറിലിടിക്കുകയായിരുന്നു.

സെലെൻസ്‌കിയെ ഉടൻ ഡോക്ടർ പരിശോധിച്ചെന്നും കാര്യമായ പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. പരിക്കേ​റ്റ ഡ്രൈവർ ചികിത്സയിലാണ്. റഷ്യൻ സൈന്യത്തിൽ നിന്ന് യുക്രെയിൻ തിരിച്ചുപിടിച്ച ഖാർക്കീവിലെ ഇസിയം നഗരം ബുധനാഴ്ച സെലെൻസ്കി സന്ദർശിച്ചിരുന്നു.

അപകടത്തിന് പിന്നാലെ ബുധനാഴ്ച രാത്രി സെലെൻസ്കി ഖാർക്കീവിലെ സാഹചര്യങ്ങളെ പറ്റി വീഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. അപകടത്തിൽ അന്വേഷണം ആരംഭിച്ചെന്ന് യുക്രെയിൻ അറിയിച്ചു.