ronaldo

റോം​:​ ​യൂ​റോ​പ്പ​ ​ലീ​ഗ് ​ഗ്രൂ​പ്പ് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​സൂ​പ്പ​ർ​ ​ടീ​മു​ക​ളാ​യ​ ​മാ​ഞ്ച​സ്റ്റ​ർ​ ​യു​ണൈ​റ്റ​ഡും​ ​എ.​എ​സ് ​റോ​മ​യും​ ​വി​ജ​യ​വ​ഴി​യി​ൽ.​ ​ഗ്രൂ​പ്പ് ​ഇ​യി​ൽ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​റ​യ​ൽ​ ​സോ​സി​ഡാ​ഡി​നോ​ട് ​തോ​ൽ​വി​ ​വ​ഴ​ങ്ങി​യ​ ​യു​ണൈ​റ്റ​ഡ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഷെ​രീ​ഫി​നെ​ ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​ര​ണ്ട് ​ഗോ​ളി​ന് ​കീ​ഴ​ട​ക്കി​യാ​ണ് ​വി​ജ​യ​വ​ഴി​യി​ൽ​ ​എ​ത്തി​യ​ത്.​ ​

ഷെ​രീ​ഫി​ന്റെ​ ​ത​ട്ട​ക​ത്തി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ 17​-ാം​ ​മി​നി​ട്ടി​ൽ​ ​ജേ​ഡ​ൻ ​സാ​ഞ്ചോ​യും​ 39​-ാം​ ​മി​നി​ട്ടി​ൽ​ ​പെ​നാ​ൽ​റ്റി​യി​ൽ​ ​നി​ന്ന് ​ക്രി​സ്റ്റ്യാ​നൊ​ ​റൊ​ണാ​ൾ​ഡോ​യു​മാ​ണ് ​യു​ണൈ​റ്റ​ഡി​നാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ട​ത്.​ ​ജ​യ​ത്തോ​ടെ​ ​യു​ണൈ​റ്റ​ഡ് ​ഗ്രൂ​പ്പി​ൽ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്താ​ണ്.​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ൽ​ ​ഒ​മോ​ണി​യ​യെ​ 2​-1​ന് ​കീ​ഴ​ട​ക്കി​ ​വി​ജ​യ​ക്കു​തി​പ്പ് ​തു​ട​രു​ന്ന​ ​​ ​സോ​സി​ഡാ​ഡാ​ണ് ​ഒ​ന്നാം​ ​സ്ഥാ​ന​ത്ത്.
ഗ്രൂ​പ്പ് ​സി​യി​ൽ​ ​റോ​മ​ ​ഏ​ക​പ​ക്ഷീ​യ​മാ​യ​ ​മൂ​ന്ന് ​ഗോ​ളു​ക​ൾ​ക്ക് ​ഫി​ന്നി​ഷ് ​ക്ല​ബ് ​എ​ച്ച്.​ജെ.​കെ​യെ​യാ​ണ് ​തോ​ൽ​പ്പി​ച്ച​ത്.​ 15​-ാം​ ​മി​നി​ട്ടി​ൽ​ ​മി​റോ​ ​തെ​ൻ​ഹോ​ ​ചു​വ​പ്പ് ​കാ​ർ​ഡ് ​ക​ണ്ട് ​പു​റ​ത്താ​യ​തി​നെ​ത്തു​ട​ർ​ന്ന് ​പ​ത്തു​പേ​രു​മാ​യാ​ണ് ​എ​ച്ച്.​ജെ.​കെ​ ​മ​ത്സ​രം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​
ഗോ​ൾ​ ​ര​ഹി​ത​മാ​യ​ ​ആ​ദ്യ​ ​പ​കു​തി​യ്ക്ക് ​ശേ​ഷം​ ​ര​ണ്ടാം​ ​പ​കു​തി​യി​ലാ​ണ് ​റോ​മ​യു​ടെ​ ​ഗോ​ളു​ക​ൾ​ ​പി​റ​ന്ന​ത്.​ ​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​അ​ർ​ജ​ന്റൈ​ൻ​ ​സൂ​പ്പ​ർ​ ​താ​രം​ ​പൗ​ലോ​ ​ഡി​ബാ​ല​യെ​ ​ക​ള​ത്തി​ലി​റ​ക്കാ​നു​ള്ള​ ​കോ​ച്ച് ​മൗ​റീ​ഞ്ഞോ​യു​ടെ​ ​തീ​രു​മാ​ന​മാ​ണ് ​ക​ളി ​റോ​മ​യു​ടെ​ ​കൈ​യി​ലാ​ക്കി​യ​ത്.​
47​-ാം​ ​മി​നി​ട്ടി​ൽ​ ​ത​ന്നെ​ ​ഡി​ബാ​ല​ ​റോ​മ​യെ​ ​മു​ന്നി​ലെ​ത്തി​ച്ചു.​ ​തു​ട​ർ​ന്ന് 49-ാം​ ​മി​നി​ട്ടി​ൽ​ ​പെ​ല്ലെ​ഗ്രി​നി​യും​ 68​-ാം​ ​മി​നി​ട്ടി​ൽ​ ​ബ​ലോ​ട്ടി​യും​ ​റോ​മ​യു​ടെ​ ​ഗോ​ൾ​ ​പ​ട്ടി​ക​ ​പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​റോ​മ​ ​ലുഡോഗോരറ്റ്സിനോട് തോ​റ്റി​രു​ന്നു.​