കോണ്‍ഗ്രസിന്റെ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഡല്‍ഹിയില്‍ നടക്കുമ്പോള്‍ ഭാരത് ജോഡോ യാത്ര കര്‍ണാടകയിലൂടെ മുന്നേറുകയാവും. സ്ഥാനാര്‍ഥി പട്ടിക പോലും അംഗങ്ങള്‍ക്ക് നല്‍കാന്‍ വിമുഖത കാട്ടുന്ന ഈ ഒരവസ്ഥയില്‍ തിരെഞ്ഞെടുപ്പ് അത്ര കണ്ടു സുതാര്യം ആകുമോ? കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലെ നടപടിക്രമങ്ങളിലെ സുതാര്യതയിലും നീതിയിലും ഉത്കണ്ഠയുണ്ടെന്ന് കാട്ടി എ ഐ സി സി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിക്കു കത്തയച്ചു- ശശി തരൂര്‍ ഉള്‍പ്പടെ അഞ്ച് എം പിമാര്‍. എന്താണ് ആ കത്തിന്റെ ഉള്ളടക്കം?

അത് പുറത്ത് ആകുമ്പോളേക്കും രാഹുല്‍ ഗാന്ധിയുടെ പദയാത്ര തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടക്കുകയാണ്. തമിഴ്നാട്ടില്‍ ബി ജെ പിക്ക് എതിരെ ആയിരുന്നു രാഹുലിന്റെ ആക്രമണ ശരങ്ങള്‍. ഭാരത് ജോഡോ യാത്ര ഇതാ കേരളത്തിലേക്ക് കടക്കുന്നു. അതിനു തൊട്ടു മുന്‍പ് മുന്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കറിന് കേരളത്തിലെ ബി ജെ പി യുടെ ചുമതല ബി ജെ പി നല്‍കി ഇരിക്കുന്നു.