mm

തുടർച്ചയായി പരാജയങ്ങൾ മാത്രം നേരിടുന്ന ബോളിവുഡിന് ആശ്വാസമാവുന്നു ബ്രഹ്മാസ്ത്ര. ആഗോള തലത്തിൽ 300 കോടി കടന്നുവെന്ന് സംവിധായകൻ അയാൻ മുഖർജി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. റിലീസ് ചെയ്തു രണ്ടു ദിവസത്തിനുള്ളിൽ നൂറുകോടി ക്ളബിൽ ചിത്രം ഇടംനേടിയിരുന്നു.രണ്ടാം ദിനത്തിൽ ബ്രഹ്മാസ്ത്രയുടെ ഹിന്ദി പതിപ്പ് ഇന്ത്യൻ ബോക്സ് ഒാഫീസിൽനിന്ന് 35.50 കോടിയാണ് നേടിയത്. മറ്റ് പ്രാദേശിക ഭാഷകളിൽനിന്ന് അഞ്ചുകോടിയും. ആദ്യദിവസം നേടിയത് 75 കോടി രൂപയാണ്. ആലിയഭട്ടും രൺബീർ കപൂറും നായികയും നായകനുമായി അഭിനയിക്കുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, നാഗാർജുന, മൗനി റോയ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.