
കൊല്ലം: കൊട്ടിയം മന്നം മെമ്മോറിയൽ എൻ എസ് എസ് കോളേജിലെ കെമിസ്ട്രി വിഭാഗവും, ഐ ക്യു എ സിയും ചേർന്ന് 'ശാസ്ത്ര ഗവേഷണത്തിലെ ഇന്റർ ഡിസിപ്ലിനറി സമീപനവും വിദേശ ഗവേഷണ അവസരങ്ങളും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെപ്തംബർ 15 വ്യാഴാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് നടന്ന സെമിനാർ നെതർലാൻഡ്സിലെ വാഗ് നിംഗൻ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷകനായ ഡോ.വിശാഖ് വി. എസ് പിള്ള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ സതീഷ് ഇ എൻ അദ്ധ്യക്ഷം വഹിച്ചു . നൂറോളം വിദ്യാർഥികൾ പങ്കെടുത്ത സെമിനാറിൽ ഡോ പ്രബിത ബി നായർ, ഡോ ശ്രീജ വി എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥിനികളായ ഹാദിയ എസ് സ്വാഗതവും, ഗോപിക കൃഷ്ണൻ നന്ദിയും പറഞ്ഞു.