mvd

കോഴിക്കോട്: മോട്ടോർവാഹനവകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും സമീപ പ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് 1.57 ലക്ഷം രൂപയും ഉദ്യോഗസ്ഥർ ഒപ്പിട്ട നിരവധി രേഖകളും. കോഴിക്കോട് ചേവായൂരിലാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ ആർ ശ്രീജിത്ത് മിന്നൽ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥർ ഇടനിലക്കാരെ ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ഇവിടെ ഇടനിലക്കാരെ ഉപയോഗപ്പെടുത്തി കൈക്കൂലി വാങ്ങുന്നുവെന്ന് നിരവധി പരാതികളാണ് ലഭിച്ചത്. ഇതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. ടെസ്റ്റിംഗ് ഗ്രൗണ്ടിന് സമീപത്തെ കടയിൽ നിന്നാണ് പണം പിടിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ആരംഭിച്ച പരിശോധന ഒരുമണിക്കൂറോളം നീണ്ടുനിന്നു.