കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്നൊവേറ്റീവ് ബാങ്കിതര ധനകാര്യസ്ഥാപനത്തിനുള്ള ദേശീയ പുരസ്‌കാരം ഇൻഡൽമണി സ്വന്തമാക്കി. സിന്നെക്‌സ് ഗ്രൂപ്പ് മുംബയിൽ സംഘടിപ്പിച്ച ഇന്ത്യ എൻ.ബി.എഫ്.സി സമ്മിറ്റ് ആൻഡ് അവാർഡ്‌സ്-2022ലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ചടങ്ങിൽ ഇൻഡൽമണി എക്‌സിക്യുട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഉമേഷ് മോഹനൻ പുരസ്‌കാരം ഏറ്റുവാങ്ങി.