startup
STARTUP

കൊച്ചി: കൊച്ചി ആസ്ഥാനമായ ഫിൻടെക് സ്‌റ്റാർട്ടപ്പ് ട്രെയ്‌സിന് നാസ്‌കോം പങ്കാളിത്തമുള്ള എൻ.ഐ.പി.പി ജി.സി.സി ഇൻടെക് ചലഞ്ച് അവാർഡ്. പ്രെഡിക്‌ടീവ് അനലിറ്റിക്‌സ് ഫോർ കസ്‌റ്റമർ റീട്ടെൻഷൻ വിഭാഗത്തിലാണ് പുരസ്‌കാരം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഗ്‌മെന്റഡ് ഏർലി വാണിംഗ് ആൻഡ് ബിസിനസ് റിസ്ക് മോണിറ്ററിംഗ് സിസ്‌റ്റം സ്റ്റാർട്ടപ്പാണ് ട്രെയ്‌സ്.

കൊച്ചിക്ക് പുറമെ ഷിക്കാഗോയിലും ട്രെയ്സിന് ഓഫീസുണ്ട്.

ബാങ്കുകളിലെ നിഷ്‌ക്രിയ അക്കൗണ്ടുകൾ നേരത്തേ തിരിച്ചറിഞ്ഞ് നടപടികളെടുക്കാൻ സഹായിക്കുന്ന മെഷീൻ-ലേണിംഗ് അധിഷ്‌ഠിത പ്രൊഡിക്‌ടീവ് അനലിറ്റിക്‌സ് ലഭ്യമാക്കുകയാണ് ട്രെയ്‌സ് ചെയ്യുന്നത്. പുരസ്‌കാരം ലഭിച്ചത് അഭിമാനാർഹമാണെന്ന് സി.ടി.ഒ ഗീത രാമസ്വാമി,​ സി.ഇ.ഒ സോണി ഗബ്രിയേൽ എന്നിവർ പറഞ്ഞു.