mm

വെളുപ്പ് വസ്ത്രത്തിൽ പൊളി ലുക്കിൽ ഗ്രേസ് ആന്റണി. പതിവിലും സുന്ദരിയായാണ് പുതിയ ലുക്കിൽ ഗ്രേസ് എന്ന് ആരാധകർ. തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ്. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന ഗ്രേസ് കുമ്പളങ്ങി നൈറ്റ്സിൽ സിമിമോൾ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയയാവുന്നത്. തമാശ, പ്രതി പൂവൻകോഴി, ഹലാൽ ലൗ സ്റ്റോറി, സാജൻ ബേക്കറി സിൻസ് 1962, കനകം, കാമിനി കലഹം, പത്രോസിന്റെ പടപ്പുകൾ എന്നിവയാണ് മറ്റു ചിത്രങ്ങൾ. അപ്പൻ, പടച്ചോനെ ഇങ്ങള് കാത്തോളീ, ചട്ടമ്പി, റോഷാക്ക്, സാറ്റർഡേ നൈറ്റ് എന്നീ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുകയാണ്. റോഷാക്കിലൂടെ മമ്മൂട്ടിയോടൊപ്പം ഗ്രേസ് ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്.