വെളിപ്പെടുത്തി സാനിയ

ക്വീൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ചിത്രങ്ങളിൽ സാനിയ അഭിനയിച്ചു. ഫാഷൻ ചിന്തകളെക്കുറിച്ചും സൗന്ദര്യസങ്കല്പങ്ങളെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാടാണ് താരത്തിന്. സാനിയയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ സാംസൺ ലെയ്. സാംസനൊപ്പം ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ പലപ്പോഴും ചോദ്യങ്ങൾ ഉയരാറുണ്ട്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് സാനിയ നടത്തിയ വെളിപ്പെടുത്തൽ ശ്രദ്ധേയമാവുന്നു.റിയാലിറ്റി ഷോയിലൂടെയാണ് ഞാൻ സിനിമയിൽ വന്നതെന്ന് എല്ലാവർക്കും അറിയാം. അതിനുശേഷം ഖത്തറിൽ ഒരു പരിപാടിക്കു പോകുമ്പോൾ എയർപോർട്ടിൽ വച്ചാണ് സാമിനെ ആദ്യമായി കാണുന്നത്. അപ്പോൾ ഞാൻ ഓടിപ്പോയി പരിചയപ്പെട്ടു ഫോട്ടോ എടുത്തു. അന്ന് വലിയ വലിയ സെലിബ്രിറ്റികളുടെ മേക്കപ്പ് ആർട്ടിസ്റ്റാണ് സാം. എന്നെങ്കിലും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ഞാൻ വെറുതേ ആഗ്രഹം പറഞ്ഞു. ക്വീനിലെ അഭിനയത്തിനു മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് വാങ്ങാൻ പോകാനായി മേക്കപ്പ് ചെയ്യാൻ ആദ്യം വിളിച്ചത് സാമിനെയാണ്. അന്ന് മുതൽ സാമിനെ എനിക്ക് അടുത്തറിയാം. അഞ്ചുവർഷത്തെ പരിചയമാണ് ഞങ്ങൾ തമ്മിൽ. സാനിയ പറഞ്ഞു.