രാവിലെ റബ്ബർ ടാപ്പിങിന് ഇറങ്ങിയ ആൾ കണ്ടത് വലിയൊരു അണലിയെ. എന്തായാലും കണ്ടത് നന്നായി ഇല്ലെങ്കിൽ അപകടം ഉറപ്പ്. അതിനെ കമ്പ് ഉപയോഗിക് തട്ടിയതും കൂട്ടിയിട്ടിരുന്ന താവൂക്ക് കല്ലുകൾക്കിടയിലേക്ക് കയറിപ്പോയി. ഉടൻ തന്നെ വാവയെ വിളിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ വാവ കല്ലുകൾ മാറ്റിയതും വലിയ ചീറ്റൽ ശബ്ദം,അപകടകാരിയായ അണലി നല്ല ദേഷ്യത്തിലാണ്. അതിനിടയിൽ ഒരു ചെറിയ വാൽ വാവ കണ്ടു. അരണയുടെ വാൽ ആയിരിക്കും എന്നാണ് ആദ്യം കരുതിയത്,പക്ഷെ അത് മൂർഖൻ പാമ്പ് ആയിരുന്നു. ഒരു സ്ഥലത്ത് നിന്ന് വാവ സുരേഷ് പിടികൂടിയ മൂർഖനും,അണലിയും.കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.