
ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് തിങ്കളാഴ്ച ബി.ജെ.പിയിൽ ചേരും. അദ്ദേഹത്തിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസും ബി.ജെ.പിയിൽ ലയിക്കും. ഇന്നലെ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് അമരീന്ദർ തീരുമാനം പ്രഖ്യാപിച്ചത്. അമിത് ഷായുമായുള്ള കൂടിക്കാഴ്ച വിജയകരമായിരുന്നെന്നും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തെന്നും അമരീന്ദർ പറഞ്ഞു. കഴിഞ്ഞ നവംബറിൽ മുഖ്യന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്നാണ് അമരീന്ദർ കോൺഗ്രസിൽ നിന്ന് രാജിവച്ച് പുതിയ പാർട്ടി രൂപീകരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും ശിരോമണി അകാലിദളിനുമൊപ്പം സഖ്യകക്ഷിയായി മത്സരിക്കുകയും ചെയ്‌തിരുന്നു. അമരീന്ദറിന്റെ ഭാര്യ പ്രെണീത്കൗർ പാട്യാലയിൽ നിന്നുള്ള കോൺഗ്രസ് എം.പിയാണ്. ഇവരെ പുറത്താക്കാൻ പഞ്ചാബ് കോൺഗ്രസിൽ നീക്കമുണ്ട്.