sanju

മും​ബ​യ്:​ ​ന്യൂ​സി​ല​ൻ​ഡ് ​എ​ ​ടീ​മി​നെ​തി​രാ​യ​ ​ഏ​ക​ദി​ന​ ​പ​ര​മ്പ​ര​യ്ക്കു​ള്ള​ 16​ ​അം​ഗ​ ​ഇ​ന്ത്യ​ ​എ​ ​ടീ​മി​നെ​ ​സ​ഞ്ജു​ ​സാം​സ​ൺ​ ​ന​യി​ക്കും.​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​നു​ള്ള​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​ൽ​ ​സ​ഞ്ജു​വി​നെ​ ​പ​രി​ഗ​ണി​ക്കാ​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​വ​ലി​യ​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ ​ഉ​യ​ർ​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​ബി.​സി.​സി.​ഐ​ ​സ​ഞ്ജു​വി​നെ​ ​ഇ​ന്ത്യ​ ​എ​ ​ടീ​മി​ന്റെ​ ​ക്യാ​പ്ട​നാ​യി​ ​നി​യ​മി​ച്ച​ത്.​ ​സെ​പ്തം​ബ​ർ​ 22,25,27​ ​തീ​യ​തി​ക​ളി​ൽ​ ​ചെ​ന്നൈ​യി​ലെ​ ​എം.​എ​ ​ചി​ദം​ബ​രം​ ​സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ​മ​ത്സ​ര​ങ്ങ​ൾ​ ​ന​ട​ക്കു​ക.​ ​ഇ​ന്ത്യ​ ​എ​ ​ടീ​മി​ന്റെ​ ​ക്യാ​പ്ട​നാ​കു​ന്ന​ ​ആ​ദ്യ​ ​മ​ല​യാ​ളി​ ​താ​ര​മാ​ണ് ​സ​ഞ്ജു.
ക​ഴി​ഞ്ഞ​യി​ടെ​ ​സിം​ബാ​ബ്‌​വെ​ ​പ​ര്യ​ട​ന​ത്തി​നു​ പോ​യ​ ​ഇ​ന്ത്യ​ൻ​ ​ടീ​മം​ഗ​ങ്ങ​ളാ​യി​രു​ന്ന​ ​കു​ൽ​ദീ​പ് ​യാ​ദ​വ്,​ ​റു​തു​രാ​ജ് ​ഗെ​യ്‌​ക്‌​വാ​ദ്,​ ​ഷ​ർ​ദ്ദു​ൽ​ ​താ​ക്കൂ​ർ,​രാ​ഹു​ൽ​ ​ത്രി​പാഠി,​ഷ​ഹ​ബാ​സ് ​അ​ഹ​മ്മ​ദ് ​എ​ന്നി​വ​രും​ ​ടീ​മി​ലു​ണ്ട്.​ആഭ്യന്തര തലത്തിൽ മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​യ്ക്കുന്ന വെ​ടി​ക്കെ​ട്ട് ​ഓ​പ്പ​ണ​ർ​ ​പ്രി​ഥ്വി​ഷാ​യേ​യും​ ​ടീ​മി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി.​ ​കെ.​എ​സ് ​ഭ​ര​താ​ണ് ​വി​ക്ക​റ്റ് ​കീ​പ്പ​ർ.​ ​അ​ണ്ട​ർ​ 19​ ​ലോ​ക​ക​പ്പ് ​നേ​ടി​യ​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​ന്റെ​ ​നെ​ടും​ ​തൂ​ണാ​യി​രു​ന്ന​ ​പേ​സ് ​ഓ​ൾ​റൗ​ണ്ട​ർ​ ​രാ​ജ് ​അ​ങ്ക​ത് ​ബ​വ​യാ​ണ് ​ടീ​മി​ലെ​ ​സ​ർ​പ്രൈ​സ് ​പി​ക്ക്.​ ​ച​ണ്ഡി​ഗ​ഡി​നാ​യി​ ​ര​ണ്ട് ​ര​ഞ്ജി​ ​മ​ത്സ​ര​ങ്ങ​ൾ​ ​മാ​ത്രം​ ​ക​ളി​ച്ച​ ​പ​രി​ച​യ​മു​ള്ള​ 19​കാ​ര​നാ​യ​ ​ബ​വ​യെ​ ​ഹാ​ർ​ദ്ദി​ക് ​പാ​ണ്ഡ്യ​യു​ടെ​ ​ബാ​ക്ക് ​അ​പ്പാ​യി​ ​വ​ള​‌​ർ​ത്തി​ക്കൊ​ണ്ടു​വ​രി​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ​ചേ​ത​ൻ​ ​ശ​ർ​മ്മ​ ​ചെ​യ​ർ​മാ​നാ​യ​ ​സെ​ല​ക്ഷ​ൻ​ ​ക​മ്മി​റ്റി​ ​അ​വ​സ​രം​ ​ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​
മീ​ഡി​യം​ ​പേ​സ​ർ​ ​ഓ​ൾ​റൗ​ണ്ട​ർ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ശി​വം​ ​ദു​ബെ​യും​ ​വി​ജ​യ് ​ശ​ങ്ക​റും​ ​അ​ന്താ​രാ​ഷ്ട്ര​ ​ത​ല​ത്തി​ൽ​ ​ഉ​ദ്ദേ​ശി​ച്ച​ ​നി​ല​വാ​ര​ത്തി​ലേ​ക്ക് ​ഉ​യ​രാ​നാ​കാ​തെ​ ​പോ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സീം​ ​ബൗ​ളിം​ഗ് ​ഓ​ൾ​റൗ​ണ്ട​ർ​മാ​രു​ടെ​ ​പൂ​ൾ​ ​ഉ​ണ്ടാ​ക്കു​ക​ ​എ​ന്ന​ ​ല​ക്ഷ്യം​ ​സെ​ല​ക്ട​ർ​മാർ​ക്കു​ണ്ട്.​ ​കൂ​ടു​ത​ൽ​ ​അ​വ​സ​ര​ങ്ങ​ൾ​ ​ന​ൽ​കി​ ​ ബ​വ​യെ​പ്പോ​ലു​ള്ള​വരെ ​സീ​നി​യ​ർ​ ​നി​ല​വാ​ര​ത്തി​ലേ​ക്ക് ​ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രിക,​ ​ഹാ​ർ​ദി​ക്കി​ന്റെ​ ​ജോ​ലി​ഭാ​രം​ ​കു​റ​യ്ക്കു​ക​ എന്നിവയാണ് ​പ​ദ്ധ​തി​ക​ൾ.

ഇന്ത്യൻ ടീം ​
സ​ഞ്ജു​ ​സാം​സ​ൺ​ ​(​ക്യാ​പ്ട​ൻ​),​ ​പൃ​ഥ്വി​ ​ഷാ,​ ​അ​ഭി​മ​ന്യു​ ​ഈ​ശ്വ​ര​ൻ,​ ​റു​തു​രാ​ജ് ​ഗെ​യ്‌​ക്‌​വാ​ദ്,​ ​രാ​ഹു​ൽ​ ​ത്രി​പാ​ഠി,​ ​ര​ജ​ത് ​പ​ട്ടീ​ദാ​ർ,​ ​കെ.​എ​സ്.​ ​ഭ​ര​ത്, കു​ൽ​ദീ​പ് ​യാ​ദ​വ്,​ ​ഷ​ഹ​ബാ​സ് ​അ​ഹ​മ്മ​ദ്,​ ​രാ​ഹു​ൽ​ ​ചാ​ഹ​ർ,​ ​തി​ല​ക് ​വ​ർ​മ,​ ​സെ​ൻ,​ ​ഷർ​ദുൽ,​ ​ഉ​മ്രാ​ൻ​ ​മാ​ലി​ക്ക്,​ ​ന​വ്ദീ​പ് ​
സെ​യ്നി,​ ​രാ​ജ് ​
അ​ങ്ക​ത് ​ബ​വ.

ആരാധകരെ ശാന്തരാകുവിൻ

​ടു​ത്ത​യി​ടെ​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​ൽ​ ​കി​ട്ടി​യ​ ​അ​വ​സ​ര​ങ്ങ​ൾ​ ​ന​ന്നാ​യി​ ​ഉ​പ​യോ​ഗി​ച്ച​ ​സ​ഞ്ജു​വി​നെ​ ​ഏ​ഷ്യാ​ക​പ്പി​നും​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​നു​മു​ള്ള​ ​ടീ​മു​ക​ളി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താ​തെ​ ​ത​ഴ​ഞ്ഞ​തി​നെ​തി​രെ​ ​വ​ലി​യ​ ​വി​മ​ർ​ശ​ന​മാ​ണ് ​ബി.​സി.​സി.​ഐ​യ്ക്കും​ ​സെ​ല​ക്ട​ർ​മാ​ർ​ക്കു​മെ​തി​രെ​ ​സാ​മൂ​ഹ്യ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​ഉ​യ​ർ​ന്ന​ത്.​ ​
അ​തേ​സ​മ​യം​ ​ഏ​ഷ്യാ​ക​പ്പി​ലു​ൾ​പ്പെ​ടെ​ ​പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് ​ഉ​യ​രാ​തി​രു​ന്ന​ ​പ​ന്തി​നെ​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പ് ​ടീ​മി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ​യും​ ​വി​മ​ർ​ശ​ന​മു​ണ്ടാ​യി.​ ​ഈ​ ​മാ​സം​ 28​ന് ​കാ​ര്യ​വ​ട്ട​ത്ത് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ​എ​തി​രെ​ ​ന​ട​ക്കു​ന്ന​ ​ഇ​ന്ത്യ​യു​ടെ​ ​ട്വ​ന്റി​-20​ ​മ​ത്സ​ര​ത്തി​നി​ടെ​ ​സ​ഞ്ജു​വി​നെ​ ​ത​ഴ​ഞ്ഞ​തി​നെ​തി​രെ​ ​ഗാ​ല​റി​യി​ൽ​ ​പ്ര​തി​ഷേ​ധം​ ​ഉ​യ​ര​ണ​മെ​ന്ന​ ​ആ​ഹ്വാ​നം​ ​വി​വി​ധ​യി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഉ​യ​രു​ന്ന​തി​നെ​ടെ​യാ​ണ് ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ഇ​ന്ത്യ​ ​എ​ ​ടീ​മി​ന്റെ​ ​നാ​യ​ക​നാ​യി​ ​സ​ഞ്ജു​വി​നെ​ ​പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.​ ​നേ​ര​ത്തേ​ ​ഇ​ന്ത്യ​യെ​ ​അ​ണ്ട​ർ​ 19​ ​ചാ​മ്പ്യ​ൻ​മാ​രാ​ക്കി​യി​ട്ടു​ള്ള​ ​നി​ല​വി​ൽ​ ​മും​ബ​യ് ​ടീ​മി​ന്റെ​ ​നാ​യ​ക​നാ​യ​ ​പ്രി​ഥ്വി​ ​ഷാ​​ ​ഉ​ൾ​പ്പെ​ടെ​ ​ടീ​മി​ലു​ണ്ടാ​യി​ട്ടും​ ​സ​ഞ്ജു​വി​നെ​ ​ക്യാ​പ്ട​നാ​ക്കാ​ൻ​ ​സെ​ല​ക്ട​ർ​മാ​ർ​ ​തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.​ ​
ഐ.​പി.​എ​ല്ലി​ൽ​ ​രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സി​നെ​ ​ഫൈ​ന​ലി​ൽ​ ​എ​ത്തി​ച്ച​ ​നാ​യ​ക​നാ​യ​ ​സ​ഞ്ജു​വി​ന് ​ആ​ ​മി​ക​വ് ​തു​ട​രാ​നാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​സ​ഞ്ജു​വി​നെ​ ​ഇ​ന്ത്യ​ ​എ​ ​ടീം​ ​നാ​യ​ക​നാ​ക്കി​യ​ ​വാ​ർ​ത്ത​ ​സാ​മൂ​ഹ്യ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ട്രെ​ൻ​ഡിം​ഗാ​യി മാറി.