sanju


 ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ സഞ്ജു സാംസൺ നയിക്കും.

 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ പരിഗണിക്കാത്തതിനെ തുടർന്ന് വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ബി.സി.സി.ഐ സഞ്ജുവിനെ ഇന്ത്യ എ ടീമിന്റെ ക്യാപ്ടനായി നിയമിച്ചത്.

 സെപ്തംബർ 22,25,27 തീയതികളിൽ ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.

 പ്രിഥ്വി ഷാ,​ ഋതുരാജ് ഗെയ്‌ക്‌വാദ്,​ കുൽദീപ് യാദവ്,​ ഷർദ്ദുൾ താക്കൂർ,​ രാഹുൽ ചഹർ,​ ഉമ്രാൻ മാലിക്ക് തുടങ്ങിയവർ ടീമിലുണ്ട്.