
ന്യൂഡൽഹി: റോഡിൽ മാർഗടതസം സൃഷ്ടിച്ച് സമരം ചെയ്തതിന് ഗുജറാത്ത് നിയമസഭാംഗം ജിഗ്നേഷ് മേവാനി ജയിൽവാസം അനുഭവിക്കണം. സമരത്തിനിടയിൽ റോഡ് തടസപ്പെടുത്തിയതിന് ദളിത് നേതാവ് ജിഗ്നേഷ് മേവാനിയ്ക്കും 18 കൂട്ടാളികൾക്കും 6 മാസത്തെ തടവുശിക്ഷയാണ് അഹമ്മദാബാദ് കോടതി വിധിച്ചത്. 2016 ല്‍ ഗുജറാത്ത് സർവകലാശാലയിൽ നിർമ്മാണത്തിലിരുന്ന നിയമവിഭാഗത്തിലെ കെട്ടിടത്തിന് അംബ്‍ദേകറുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടയിൽ റോഡ് തടസ്സപ്പെടുത്തിയതിന് ഫയൽ ചെയ്ത കേസിലാണ് കോടതി വിധിപ്രസ്താവം നടത്തിയത്. കേസിൽ പ്രതിഭാഗത്തിന് അപ്പീൽ ഫയൽ ചെയ്യുന്നതിനായി ഒക്ടോബർ 17 വരെ ജയിൽ ശിക്ഷ കോടതി സസ്പെൻഡ് ചെയ്തിട്ടുണ്ട്.