
-- കേസെടുത്ത് പൊലീസ്
കോഴിക്കോട്: സി.പി.എം നേതാവായ പഞ്ചായത്ത് അംഗം പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സി.പി.ഐ പ്രവർത്തകയുടെ പരാതിയിൽ കേസെടുത്ത് മേപ്പയ്യൂർ പൊലീസ്. സി.പി.എം പേരാമ്പ്ര ഏരിയാകമ്മിറ്റി അംഗവും ചെറുവണ്ണൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവുമായ കെ.പി. ബിജുവിനെതിരെയാണ് കേസ്.
ചെറുവണ്ണൂർ പഞ്ചായത്തിലെ ഹരിതസേനാംഗമായ സി.പി.ഐ പ്രവർത്തകയെ പഞ്ചായത്ത് ഓഫീസിൽ വച്ച് ലൈംഗികച്ചുവയോടെ കൈക്ക് കടന്ന് പിടിച്ചെന്നാണ് പരാതി. ഈ മാസം ഒന്നിനാണ് സംഭവം. 15ാം തീയതിയാണ് പരാതി നൽകിയത്. ഇയാൾക്കെതിരെ 354ാം വകുപ്പ് പ്രകാരം കേസെടുത്തതായി സി.ഐ ഉണ്ണികൃഷ്ണൻ പറഞ്ഞു. പ്രിൻസിപ്പൽ എസ്.ഐ അതുല്യയാണ് കേസന്വേഷണം നടത്തുന്നത്.