school-violence

ന്യൂഡൽഹി: ന്യൂഡൽഹിയിൽ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെ തല്ലിച്ചതച്ച് അദ്ധ്യാപകൻ. തുഗ്ളക്ക്ബാദിലെ റാണി ഝാൻസി സ‌ർക്കാർ സ്കൂളിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇത്തരത്തിലൊരു സംഭവമുണ്ടായത്. സ്കൂൾ പ്രവൃത്തി ദിനത്തിൽ വിദ്യാർത്ഥികൾ അടക്കം നോക്കി നിൽക്കേ സെക്യൂരിറ്റി ജീവനക്കാരനെ അദ്ധ്യാപകൻ കൈയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ അടക്കം പ്രചരിക്കുന്നുണ്ട്. സംഭവശേഷം ഇരുവരും പരസ്പരം പരാതിപ്പെട്ടതായി ഡൽഹി പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല.

വിദ്യാർത്ഥികൾ നിറഞ്ഞ് നിൽക്കെ സ്കൂളിനുള്ളിലൂടെ സെക്യൂരിറ്റി ജീവനക്കാരൻ ഓടുന്നതും, പിന്നീട് തടഞ്ഞ് നിർത്തി മർദ്ദിക്കുന്നതും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണാം

#WATCH | A video of a teacher of Rani Jhansi govt school beating up a security guard in school premises went viral on social media

The incident happened on Sep 12. Complaints received from both sides on Sep 14: Delhi Police

( Viral video) pic.twitter.com/mPadNqcHRZ

— ANI (@ANI) September 16, 2022

സംഭവത്തിൽ അദ്ധ്യാപകനോടും സെക്യൂരിറ്റി ജീവനക്കാരനോടും രേഖാമൂലം കാരണം കാണിക്കാൻ ഡൽഹി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.