
ഫ്രഞ്ച് ജ്യോതിശാസ്ത്രകാരൻ നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ ഇടംനേടുകയാണ്. 2022ൽ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി 96ാം വയസിൽ അന്തരിക്കുമെന്നും മകൻ ചാൾസ് രാജാവ് ആവുകയും ചെയ്യുമെന്ന പ്രവചനം യാഥാർത്ഥ്യമായതോടെയാണ് നോസ്ട്രഡാമസിനെ ലോകം ചർച്ചയാക്കുന്നത്. അതോടൊപ്പം വരും വർഷങ്ങളിൽ സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞ മറ്റുകാര്യങ്ങൾ യാഥാർത്ഥ്യമാകുമോ എന്ന ചിന്തയിലാണ് ജനങ്ങൾ.
കൂടുതൽ ആശങ്കയോടെ ജനങ്ങൾ കാണുന്നത് 2023ൽ ലോക മഹായുദ്ധം നടക്കുമെന്നും ഏഴുമാസത്തെ മഹായുദ്ധത്തിൽ ദുഷ്പ്രവൃത്തികൾ മൂലം ആളുകൾ മരിക്കുമെന്നതാണ്. റഷ്യ- യുക്രെയിൻ സംഘർഷം തുടരുന്ന സാഹചര്യത്തിലും തായ്‌വാൻ പ്രശ്നത്തിന്റെ പേരിൽ ലോകശക്തികളായ അമേരിക്കയും ചൈനയും തമ്മിൽ ഉടലെടുത്തിരിക്കുന്ന സംഘർഷ സമാന സാഹചര്യവും ഈ പ്രവചനത്തെ ഭീതിയോടെ കാണാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു.
രണ്ട് ലോകശക്തികൾ ചേർന്ന് കൊണ്ട് പുതിയ ഒരു ശക്തിയായി മാറുമെന്നും അത് ലോകത്ത് ഒരു പുതിയ അധികാര ക്രമം സൃഷ്ടിക്കുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നതായി പറയപ്പെടുന്നു. ചൈനയും റഷ്യയും തമ്മിലുള്ള സൗഹൃദത്തെ ഇതുമായി ചേർത്ത് വായിക്കുന്നവരുണ്ട്. എന്നാൽ ഒരു ശക്തനായ ലോകനേതാവും ദുർബലനായ ഒരു നേതാവും ആയിരിക്കാം സഖ്യത്തിലാവുന്നത് , അല്ലെങ്കിൽ ഒരു പുരുഷ നേതാവും വനിതാ നേതാവും ആയിരിക്കാം എന്നും പ്രവചനങ്ങളിൽ പറയുന്നു.
ഫ്രാൻസിസ് മാർപ്പാപ്പ അവസാനത്തെ യഥാർത്ഥ മാർപ്പാപ്പയായിരിക്കുമെന്നും അടുത്ത മാർപ്പാപ്പ ഒരു അപവാദം സൃഷ്ടിക്കുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്. 2023ൽ ഫ്രാൻസീസ് മാർപ്പാപ്പയുടെ പിൻഗാമിയായി പുതിയ മാർപ്പാപ്പ വരും, 2023 -ൽ മനുഷ്യർ ചൊവ്വ സന്ദർശിക്കും എന്നും നോസ്ട്രഡാമസ് പ്രവചിക്കുന്നു. 2029 -ഓടെ മനുഷ്യൻ ചൊവ്വയിൽ ഇറങ്ങുമെന്ന് എലോൺ മസ്‌ക് അഭിപ്രായപ്പെട്ടിരുന്നു.
അഡോൾഫ് ഹിറ്റ്‍ലറിന്റെ ഉദയം, രണ്ടാം ലോക മഹായുദ്ധം, സെപ്തംബർ 11 -ലെ ഭീകരാക്രമണം തുടങ്ങി കൊവിഡ് വൈറസ് മഹാമാരിയുടെ വ്യാപനം അടക്കം ഒട്ടേറെ കാര്യങ്ങൾ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു.