biju-prabhakar

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർമാരെ പോലെ പെരുമാറരുതെന്ന് സ്വിഫ്റ്റ് ഡ്രൈവർമാർക്ക് എംഡി ബിജു പ്രഭാകർ നിർദേശം നൽകുന്ന ശബ്ദസന്ദേശം പുറത്ത്. കെഎസ്ആർടിസിയിലെ തലയ്ക്ക് സ്ഥിരതയില്ലാത്ത ചില ഡ്രൈവർമാരെ പോലെ പെരുമാറരുതെന്നാണ് അദ്ദേഹം സ്വിഫ്റ്റ് ഡ്രൈവർമാരോട് പറയുന്നത്.

'സ്വിഫ്റ്റ് ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്, തിരുവനന്തപുരം നഗരത്തിലൂടെ ഒരു ഡ്രൈവർ ആവശ്യമില്ലാതെ ഹോണടിച്ചുകൊണ്ട് പോകുന്നുണ്ട്. റോഡിലൂടെ വണ്ടിയോടിക്കുമ്പോൾ ഒരു മര്യാദ വേണം. ആളുകളെ പേടിപ്പിക്കുന്ന രീതിയിൽ ഹോണടിച്ച് പോയാൽ കെഎസ്ആർടിസിയിലെ ചില ഡ്രൈവർമാരെ പോലെ അവജ്ഞതയോടെയേ നിങ്ങളെയും കാണുകയുള്ളൂ. അങ്ങനൊരു സാഹചര്യം ഉണ്ടാക്കരുത്. ഒരു ഹോണടിച്ചാൽ മതി മാറേണ്ടവർ മാറും. അതിന് പകരം ഹോണടിപ്പിച്ച് അവരെ വിരട്ടി മാറ്റാനാണ് ഉദ്ദേശമെങ്കിൽ നടപടിയെടുക്കേണ്ടിവരും. അതുകൊണ്ട് മര്യാദയ്ക്ക് റോഡിലൂടെ വണ്ടിയോടിച്ചോണം. കെഎസ്ആർടിസിയിലെ ചില തലയ്ക്ക് സ്ഥിരതയില്ലാത്ത ഡ്രൈവർമാരെ പോലെ സ്വിഫ്റ്റ് ഡ്രൈവർമാർ പെരുമാറരുത്. '- ബിജു പ്രഭാകർ ശബ്ദ സന്ദേശത്തിൽ പറഞ്ഞു.