
ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ ബോളിവുഡിൽ ഒരു പടി മുന്നിലാണ് ശില്പ ഷെട്ടി. വയസ് 47ൽ എത്തിയിട്ടും ചെറുപ്പവും ചുറുചുറുക്കും ശില്പ നിലനിറുത്തുന്നു. യോഗ ശില്പയുടെ ദിനചര്യയുടെ ഭാഗമാണ്. യോഗയുടെ പ്രാധാന്യം സമൂഹമാദ്ധ്യമങ്ങളിലൂടെ എത്തിക്കാനും സമയം കണ്ടെത്തുന്നു.
ആമസോൺ സീരിസായ ഇന്ത്യൻ പൊലീസ് ഫോഴ്സിന്റെ ചിത്രീകരണത്തിനിടെ ശില്പയ്ക്ക് പരിക്കേറ്റിരുന്നു. പരിക്ക് ശില്പയുടെ യോഗ പരിശീലനത്തെ തളർത്തുന്നില്ല. വീൽചെയറിലിരുന്നു യോഗ ചെയ്യുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. പ്രശ്നമാണോ അതോ പ്രശ്നത്തോടുള്ള നമ്മുടെ മനോഭാവമാണോ യഥാർത്ഥ പ്രശ്നം? വീഡിയോ പങ്കുവച്ച് ശില്പ ചോദിക്കുന്നു.ശില്പയുടെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.ബോളിവുഡിന്റെ പ്രിയ നായികയായിരുന്നു ഒരു കാലത്ത് ശില്പ.